ad

Ticker

6/recent/ticker-posts

എടത്വ ലയൺസ് ക്ലബ് പ്രസിഡന്റ്‌ കരിക്കംപള്ളി നന്നാട്ടുമാലി ജേക്കബ് ചാക്കോ അന്തരിച്ചു ;സംസ്ക്കാരം ശനിയാഴ്ച, പൊതു ദർശനം ആരംഭിച്ചു.

എടത്വ :എടത്വ ലയൺസ് ക്ലബ് പ്രസിഡന്റ്  കരിക്കംപള്ളി നന്നാട്ടുമാലി ജേക്കബ് ചാക്കോയുടെ(ബേബിച്ചൻ-77) മൃതദേഹം വെള്ളിയാഴ്ച എടത്വ ലയൺസ് ക്ളബ് ഹാളിൽ വെച്ചതിന് ശേഷം വൈകുന്നേരം 4 മുതൽ ഭവനത്തിൽ പൊതു ദർശനം ആരംഭിച്ചു.രാഷ്ട്രീയ ,സാംസ്ക്കാരിക, സാമൂഹിക, സഭാ,സംഘടന മേഖലകളിലെ  നിരവധി പേർ ഭവനത്തിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു കൊണ്ടിരിക്കുന്നു.
സംസ്കാരം ശനിയാഴ്ച രണ്ടിന് പച്ച -ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ നടക്കും.

നിര്യാണത്തിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഭാരവാഹികൾ അനുശോചിച്ചു.എടത്വ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ,മെമ്പർഷിപ്പ് കോർഡിനേറ്റർ ലയൺ വിൻസൻ ജോസഫ് കടുമത്ത് എന്നിവർ ഭവന ത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.വൈസ്  പ്രസിഡന്റ് മോഡി കന്നേൽ, അഡ്മിനിസ്‌ട്രേറ്റര്‍  ബിനോയി കളത്തൂർ,   എൽസിഐഎഫ് കോർഡിനേറ്റർ റോബിൻ  കളങ്ങര,ഓവർസീസ് കോർഡിനേറ്റർ ഡിജോ ജോസഫ് പഴയമഠം, ലേഡീസ് ഫോറം കൺവീനർ ഷേർലി അനിൽ,സാജു ഇക്കരവീട്,കെ ജയചന്ദ്രന്‍ എന്നിവർ അനുശോചിച്ചു.




ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം,ഗവർണർ ഇലക്ട് വിന്നി ഫിലിപ്പ്,  ഫസ്റ്റ് വിഡിജി ജേക്കബ്‌ ജോസഫ്,സെക്കൻണ്ട് വിഡിജി മാർട്ടിൻ ഫ്രാന്‍സിസ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ക്യാബിനറ്റ് ട്രഷറർ സുരേഷ് ജയിംസ്,  ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ, മുൻ ഗവർണർ ജി വേണുകുമാർ, ജിഎടി കോർഡിനേറ്റർ എംജി വേണുഗോപാല്‍, ജിഎംടി കോർഡിനേറ്റർ ആർ.രാജേഷ് എന്നിവർ അനുശോചിച്ചു.

കൈനകരി പൗവ്വത്തിൽ കുടുംബാംഗം  കൊച്ചുറാണിയാണ് (ത്രേസ്യാമ്മ) ഭാര്യ.

പ്രവീൺ,പ്രിയ,ജോണിച്ചൻ,ടോം എന്നിവർ മക്കളും  ബബിത പന്തിരുവേലിൽ (പൊൻകുന്നം), അജിത് വെട്ടിക്കാട് വലിയവീട്ടിൽ (മണിമല), റോസ്മേരി പ്ലാത്തോട്ടം (ചൂണ്ടച്ചേരി-പാലാ), ട്രീസ തെരുവിൽ (പാലാ) എന്നിവർ മരുമക്കളുമാണ്.

പരേതൻ കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ഗവ. കോൺ ട്രാക്ടേഴ്‌സ് അസോ.സ്ഥാപക ജനറൽ സെക്രട്ടറി, ബിൽഡേഴ്‌സ് അസോ. ഓഫ് ഇന്ത്യ ആലപ്പുഴ സെൻ്റർ ചെയർമാൻ,കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


Post a Comment

0 Comments