ad

Ticker

6/recent/ticker-posts

വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾക്ക് ഞായർ മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനം

വിദേശ രാജ്യങ്ങളിൽ നിന്നും യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിരോധനം. ഈ കാലയളവിൽ പുറത്ത് നിന്നുള്ള ഒരു വിമാനത്തിനും ലാൻഡ് ചെയ്യാൻ അനുമതി നൽകില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കോവിഡ് 19 ബാധിച്ച് ഇന്ത്യയിൽ നാലു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബിലാണ് ഇന്ന് കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. നെഞ്ച് വേദനയെ തുടർന്ന് മരിച്ചയാളിൽ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.ജർമ്മനിയിൽനിന്ന് ഇറ്റലി വഴിയെത്തിയ ആളാണ് മരിച്ചത്. നേരത്തെ കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment

0 Comments