എടത്വ :വൈ.എം.സി എ കേരളയുടെ സംസ്ഥാന സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു.181 വർഷമായി 135 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ദേശീയ കൗൺസിലിന്റെ കീഴിലുള്ള വൈഎംസിഎ കേരള റീജിയൻ 1954 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
വൈഎംസിഎ ക്യാമ്പ് സെന്റർ,ആലുവ,തൊട്ടുമുഖം ഹെഡ്ക്വാർട്ടർ ആയി കേരളത്തിലെ 400 ലധികം വൈഎംസിഎകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈഎംസിഎ കേരള റീജിയന്റെ 22-ാം മത് റീജിയണൽ സെക്രട്ടറി ആയി റെജി വർഗീസ് ചുമതലയേറ്റു.
വൈഎംസിഎ ചെങ്ങന്നൂർ,ഗുജറാത്ത് ഗാന്ധി ധാo,കോട്ടയം,കൊല്ലം,കോഴഞ്ചേരി എന്നീ യൂണിറ്റ് വൈഎംസിഎ കളിൽ ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മധ്യപ്രദേശ്,മഹാരാഷ്ട്ര,ചത്തിസ് ഗഡ് അടങ്ങുന്ന സെൻട്രൽ ഇന്ത്യ ymca റീജിയണൽ സെക്രട്ടറി ആയിരുന്നു.
5 ലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.
0 Comments