എടത്വാ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് നടത്തി.വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു - വി.കെ.ടി.യു) തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് കെ.എൻ. അനിയൻകുഞ്ഞ്, സെക്രട്ടറി എ.ജെ.കുഞ്ഞുമോൻ, സുദീർ കൈതവന, എൻ.ജെ. സജീവ്, ജോസി വർഗ്ഗീസ് ,ജെഫിൻ സെബാസ്റ്റ്യൻ, മനു സന്തോഷ്, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ നേതൃത്വം നല്കി
ഒരാഴ്ചയ്ക്കു മുമ്പ് വീടുകളിൽ നിന്നും ഓർഡർ എടുത്തതിനു ശേഷമാണ് സ്വാദിഷ്ഠമായ ബിരിയാണി യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കി വീടുകളിൽ എത്തിച്ചത്. ചിലവ് കഴിച്ചുള്ള ബാക്കി തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ ഉദ്യേശിക്കുന്നതെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.എൻ. അനിയൻകുഞ്ഞ്, സെക്രട്ടറി എ.ജെ.കുഞ്ഞുമോൻ എന്നിവർ പറഞ്ഞു.
മലയാളം ടെലിവിഷൻ വാർത്തകൾക്ക് 9497344550
0 Comments