കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കുവരെ അടച്ചിടണമെന്നാണ് ആവശ്യം. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. റണ്‍വേ അടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും. എറണാകുളം സ്വദേശിയായ യശ്വന്ത് ഷേണായിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
0 Comments