ad

Ticker

6/recent/ticker-posts

കൊല്ലം അഞ്ചലിൽ ഭാര്യ പിതാവിനെ യുവാവ് കുത്തിക്കൊന്നു. കുടുംബ വഴിക്കിനിടെയായിരുന്നു കൊലപാതകം.


കൊല്ലം അഞ്ചലിൽ ഭാര്യ പിതാവിനെ യുവാവ് കുത്തിക്കൊന്നു. കുടുംബ വഴിക്കിനിടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച മരുമകനെ അഞ്ചൽ പൊലീസ് പിടികൂടി.

ഇടമുളയ്ക്കൽ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. സാംസണും മകളുടെ ഭർത്താവായ സജീറും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രിയും വഴക്കുണ്ടായി. അടിപിടി കത്തിക്കുത്തിൽ കലാശിച്ചു.

സാരമായി പരുക്കേറ്റ് റോഡിൽ കിടന്ന സാംസണെ നാട്ടുകാർ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

0 Comments