ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.09 ശതമാനം, 1,962 പേര്‍ക്ക് വൈറസ് ബാധ; 1,038 പേര്‍ക്ക് രോഗമുക്തി

 


കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.09 ശതമാനം

1,962 പേര്‍ക്ക് വൈറസ് ബാധ; 1,038 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,933 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 11 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 17,068 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 42,638 പേര്‍


മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 09) 1,962 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.09 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,038 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,33,233 പേരായി.  

വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,933 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 11 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 42,638 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

17,068 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 531 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 321 പേരും 148 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 460 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,277 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വീടുകളില്‍ അതീവ ജാഗ്രത തുടരണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയ സുരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കകണം.

രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗത്തിലൂടെ കോവിഡ് വ്യാപനം വലിയ അളവില്‍ കുറക്കാനാകും. കൈകള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കുന്നതിലും വീഴ്ച പാടില്ല. സാമൂഹ്യ അകലം ഉറപ്പാക്കി മാത്രമെ പൊതു സ്ഥലങ്ങളില്‍ ഇടപഴകാവൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 09) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 18
ആലങ്കോട് 23
ആലിപ്പറമ്പ് 13
അമരമ്പലം 33
ആനക്കയം 35
അങ്ങാടിപ്പുറം 43
അരീക്കോട് 16
ആതവനാട് 05
ഊരകം 22
ചാലിയാര്‍ 15
ചീക്കോട് 45
ചേലേമ്പ്ര 20
ചെറിയമുണ്ടം 05
ചെറുകാവ് 13
ചോക്കാട് 15
ചുങ്കത്തറ 17
എടക്കര 31
എടപ്പറ്റ 12
എടപ്പാള്‍ 12
എടരിക്കോട് 05
എടവണ്ണ 45
എടയൂര്‍ 31
ഏലംകുളം 22
ഇരിമ്പിളിയം 10
കാലടി 28
കാളികാവ് 15
കല്‍പകഞ്ചേരി 02
കണ്ണമംഗലം 15
കരുളായി 10
കരുവാരക്കുണ്ട് 44
കാവനൂര്‍ 18
കീഴാറ്റൂര്‍ 13
കീഴുപറമ്പ് 28
കോഡൂര്‍ 09
കൊണ്ടോട്ടി 21
കൂട്ടിലങ്ങാടി 08
കോട്ടക്കല്‍ 12
കുറുവ 28
കുറ്റിപ്പുറം 38
കുഴിമണ്ണ 35
മക്കരപ്പറമ്പ് 10
മലപ്പുറം 37
മമ്പാട് 30
മംഗലം 11
മഞ്ചേരി 16
മങ്കട 26
മാറാക്കര 05
മാറഞ്ചേരി 14
മേലാറ്റൂര്‍ 06
മൂന്നിയൂര്‍ 33
മൂര്‍ക്കനാട് 18
മൂത്തേടം 34
മൊറയൂര്‍ 06
മുതുവല്ലൂര്‍ 14
നന്നമ്പ്ര 17
നന്നംമുക്ക് 45
നിലമ്പൂര്‍ 21
നിറമരുതൂര്‍ 33
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 10
പള്ളിക്കല്‍ 16
പാണ്ടിക്കാട് 21
പരപ്പനങ്ങാടി 15
പറപ്പൂര്‍ 08
പെരിന്തല്‍മണ്ണ 17
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 11
പെരുവള്ളൂര്‍ 16
പൊന്മള 04
പൊന്മുണ്ടം 12
പൊന്നാനി 34
പൂക്കോട്ടൂര്‍ 24
പോരൂര്‍ 08
പോത്തുകല്ല് 19
പുലാമന്തോള്‍ 06
പുളിക്കല്‍ 15
പുല്‍പ്പറ്റ 18
പുറത്തൂര്‍ 10
പുഴക്കാട്ടിരി 13
താനാളൂര്‍ 13
താനൂര്‍ 09
തലക്കാട് 06
തവനൂര്‍ 11
താഴേക്കോട് 08
തേഞ്ഞിപ്പലം 04
തെന്നല 44
തിരുനാവായ 13
തിരുവാലി 11
തൃക്കലങ്ങോട് 30
തൃപ്രങ്ങോട് 13
തുവ്വൂര്‍ 36
തിരൂര്‍ 17
തിരൂരങ്ങാടി 14
ഊര്‍ങ്ങാട്ടിരി 18
വളാഞ്ചേരി 19
വളവന്നൂര്‍ 02
വള്ളിക്കുന്ന് 22
വട്ടംകുളം 07
വാഴക്കാട് 19
വാഴയൂര്‍ 24
വഴിക്കടവ് 37
വെളിയങ്കോട് 15
വേങ്ങര 28
വെട്ടത്തൂര്‍ 09
വെട്ടം 04
വണ്ടൂര്‍ 24

മലപ്പുറം ജില്ലയില്‍ 12.68 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 12,68,535 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9,75,051 പേര്‍ക്ക് ഒന്നാം ഡോസും 2,93,484 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയിരിക്കുന്നത്. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,91,451 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 24,334 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,84,046 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 2,07,132 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 43,882 പേര്‍ക്ക് ഒന്നാം ഡോസും 30,205 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,125 പേര്‍ക്ക് ഒന്നാം ഡോസും 18,913 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

Post a Comment

0 Comments