Journalist and Media Associationയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് Navi Mumbaiയിൽ സംഘടിപ്പിച്ച വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം ലക്ഷ്യമിട്ട് നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്ത് വിട്ടു.
രാജ്യത്തുടനീളമുള്ള അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ:
- 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്ക് 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകട സാധ്യതകൾ കൂടുതലുള്ള തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയ സുരക്ഷാ കവചമാകും.
- മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കുറഞ്ഞ പലിശനിരക്കിൽ വായ്പകളും മറ്റ് സാമ്പത്തിക സഹായങ്ങളും ഇതിലൂടെ ലഭ്യമാക്കും.
- പ്രൊഫഷണൽ പരിശീലനം: എതിക്കൽ ജേർണലിസം, തൊഴിൽപരമായ പ്രൊഫഷണലിസം, ഫീൽഡ് സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
- ഡിജിറ്റൽ മീഡിയ പിന്തുണ: ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിയമപരമായ അംഗീകാരവും രജിസ്ട്രേഷൻ നടപടികളിലും സാങ്കേതിക സഹായവും അസോസിയേഷൻ ഉറപ്പാക്കും.

0 Comments