ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം, 1,917 പേര്‍ക്ക് വൈറസ് ബാധ; 1,574 പേര്‍ക്ക് രോഗമുക്തി

 


കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം


1,917 പേര്‍ക്ക് വൈറസ് ബാധ; 1,574 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,867 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 03
ഉറവിടമറിയാതെ 29 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 18,660 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 50,819 പേര്‍


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 15) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,574 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,42,102 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,867 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 29 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 50,819 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

18,660 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 631 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 284 പേരും 118 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 585 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,324 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനത്തിനുള്ള സജീവ സാധ്യത നിലനില്‍ക്കുകയാണെന്നു തിരിച്ചറിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 15) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 38
ആലങ്കോട് 03
ആലിപ്പറമ്പ് 20
അമരമ്പലം 47
ആനക്കയം 13
അങ്ങാടിപ്പുറം 25
അരീക്കോട് 14
ആതവനാട് 16
ഊരകം 16
ചാലിയാര്‍ 07
ചീക്കോട് 05
ചേലേമ്പ്ര 11
ചെറിയമുണ്ടം 07
ചെറുകാവ് 15
ചോക്കാട് 10
ചുങ്കത്തറ 33
എടക്കര 17
എടപ്പറ്റ 07
എടപ്പാള്‍ 21
എടരിക്കോട് 25
എടവണ്ണ 42
എടയൂര്‍ 16
ഏലംകുളം 09
ഇരിമ്പിളിയം 19
കാലടി 06
കാളികാവ് 09
കല്‍പകഞ്ചേരി 04
കണ്ണമംഗലം 21
കരുളായി 06
കരുവാരക്കുണ്ട് 22
കാവനൂര്‍ 08
കീഴാറ്റൂര്‍ 08
കീഴുപറമ്പ് 29
കോഡൂര്‍ 14
കൊണ്ടോട്ടി 17
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 20
കുറുവ 16
കുറ്റിപ്പുറം 21
കുഴിമണ്ണ 24
മക്കരപ്പറമ്പ് 10
മലപ്പുറം 21
മമ്പാട് 07
മംഗലം 20
മഞ്ചേരി 26
മങ്കട 05
മാറാക്കര 11
മാറഞ്ചേരി 48
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 14
മൂര്‍ക്കനാട് 28
മൂത്തേടം 10
മൊറയൂര്‍ 07
മുതുവല്ലൂര്‍ 02
നന്നമ്പ്ര 18
നന്നംമുക്ക് 28
നിലമ്പൂര്‍ 19
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 08
ഒഴൂര്‍ 27
പള്ളിക്കല്‍ 15
പാണ്ടിക്കാട് 79
പരപ്പനങ്ങാടി 11
പറപ്പൂര്‍ 18
പെരിന്തല്‍മണ്ണ 29
പെരുമണ്ണ ക്ലാരി 08
പെരുമ്പടപ്പ് 08
പെരുവള്ളൂര്‍ 32
പൊന്മള 07
പൊന്മുണ്ടം 10
പൊന്നാനി 57
പൂക്കോട്ടൂര്‍ 11
പോരൂര്‍ 15
പോത്തുകല്ല് 17
പുലാമന്തോള്‍ 07
പുളിക്കല്‍ 25
പുല്‍പ്പറ്റ 11
പുറത്തൂര്‍ 06
പുഴക്കാട്ടിരി 08
താനാളൂര്‍ 14
താനൂര്‍ 11
തലക്കാട് 03
തവനൂര്‍ 11
താഴേക്കോട് 28
തേഞ്ഞിപ്പലം 21
തെന്നല 28
തിരുനാവായ 04
തിരുവാലി 19
തൃക്കലങ്ങോട് 18
തൃപ്രങ്ങോട് 21
തുവ്വൂര്‍ 37
തിരൂര്‍ 24
തിരൂരങ്ങാടി 29
ഊര്‍ങ്ങാട്ടിരി 23
വളാഞ്ചേരി 18
വളവന്നൂര്‍ 04
വള്ളിക്കുന്ന് 25
വട്ടംകുളം 36
വാഴക്കാട് 39
വാഴയൂര്‍ 15
വഴിക്കടവ് 21
വെളിയങ്കോട് 28
വേങ്ങര 25
വെട്ടത്തൂര്‍ 07
വെട്ടം 09
വണ്ടൂര്‍ 18

കോവിഡ് പ്രതിരോധം: മലപ്പുറം ജില്ലയില്‍ 13.41 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

കോവിഡ് വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ 13,41,561 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 10,02,143 പേര്‍ക്ക് ഒന്നാം ഡോസും 3,39,418 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.  

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,08,532 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37,262 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,93,740 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 2,39,835 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 43,988 പേര്‍ക്ക് ഒന്നാം ഡോസും 30,305 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,336 പേര്‍ക്ക് ഒന്നാം ഡോസും 19,116 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

--

Post a Comment

0 Comments