ad

Ticker

6/recent/ticker-posts

മൈക്കും സ്പീക്കറും ജനറേറ്ററും കൂട്ടിയിട്ട് സമരം ; തളർന്ന് ലൈറ്റ് ആന്റ് സൗണ്ട് മേഖല



ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ തൊഴിലാളികള്‍ മൈക്കും സ്പീക്കറും ജനറേറ്ററും കൂട്ടിയിട്ട് തൃശൂരില്‍ സമരം നടത്തി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.കോവിഡ് വന്ന ശേഷം ഈ മേഖല തളര്‍ന്നു. തൊഴിലാളികള്‍ക്ക് പണിയില്ലാതെയായി. വിവാഹങ്ങളും ആഘോഷങ്ങളും നിലച്ചതോടെ ഈ മേഖലയിലെ ഉപജീവനം മുടങ്ങി.

ഉല്‍സവങ്ങളും പെരുന്നാളുകളും കെങ്കേമമായി ആഘോഷിക്കാന്‍ ഇനിയും സമയമെടുക്കും. പക്ഷേ, ഹാളിനകത്ത് സാമൂഹിക അകലം പാലിച്ച് പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നാണ് ഇവര്‍ക്കു പറയാനുള്ളത്. സര്‍ക്കാര്‍ സഹായം നല്‍കിയില്ലെങ്കില്‍ ഇനിയും പ്രതിസന്ധി രൂക്ഷമാകും.

Post a Comment

0 Comments