കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 10 ലക്ഷം കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം മന്ത്രി പി. രാജീവ് കൊല്ലത്ത് നിർവഹിച്ചു
കേരളത്തിൽ കശുമാവ് കൃഷിയുടെ വിസ്തൃതിയിലും ആഭ്യന്തര ഉത്പാദനത്തിലും
വന്ന കുറവ് പരിഹരിക്കുന്നതിനും കേരളത്തിലെ മൂന്ന് ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ ഉപജീവനം ലക്ഷ്യമാക്കി 2007 ൽ വ്യവസായ വകുപ്പിന്റെ കീഴിൽ കേരള സർക്കാർ രൂപീകരിച്ച സ്ഥാപനമാണ് കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി.
K S A C C
കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 10 ലക്ഷം കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടന ചടങ്ങിൽ കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു..
കശുമാവിൻ തൈകളുടെ വിതരണ ഉദ്ഘാടനം കേരള നിയമ, വ്യവസായ, കയർ, വകുപ്പ് മന്ത്രി പി രാജീവ് കർഷകന് കശുമാവിൻ തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി ചെയർമാനും കാഷ്യൂ സ്പെഷ്യൽ ഓഫീസറുമായ ഷിരീഷ് കേശവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ കർഷകർക്കുള്ള ബ്രൗഷർ കൊല്ലം കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ഹണി ബെഞ്ചമിന് നൽകി പ്രകാശനം ചെയ്തു. കോവിഡ മാനദണ്ഡമനുസരിച്ച് നടന്ന പരിപാടിയിൽ കർഷകർ , സന്നദ്ധ സംഘടന സേന അംഗങ്ങൾ, എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കോഡിനേറ്റർ കെ അഷറഫ് യോഗത്തിൽ നന്ദി പറഞ്ഞു. തുടർന്ന് ആശ്രാമം ഗസ്റ്റ് ഹൗസിൽ വളപ്പിൽ വ്യവസായമന്ത്രി പി രാജീവ് കശുമാവിൻ തൈകൾ നടുകയും ചെയ്തു.


0 Comments