ad

Ticker

6/recent/ticker-posts

സ്ത്രീ സമത്വത്തിനു പോരാടിയ വനിതകൾക്ക് ഡി.എം സി യുടെ ആദരവ്


ന്യൂഡൽഹി: പതിറ്റാണ്ടു നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ചരിത്രം തിരുത്തി സ്ത്രീകൾക്ക് നാവിക സേനയിൽ സ്ഥിരം കമ്മീഷൻ നൽകണമെന്ന് കോടതിയിൽ പൊരുതി നേടിയ വിജയ ശില്പികളായ ആറ് വനിതകളെ ഡിസ്ട്രസ് മാനേജ്മെൻ്റ് കളക്ടീവ് (ഡി.എം.സി) ആദരിച്ചു.
ഇന്ത്യൻ നേവിയിൽ നിന്നും പിരിച്ചു വിടപ്പെട്ട അഞ്ച് നേവി ലേഡി ഓഫീസർസ് ഐതിഹാസിക കോടതി വിധിയിലൂടെ നേടിയ വിജയത്തിന് ശേഷം അവരുടെ അതി പ്രഗത്ഭയായ അഭിഭാഷകക്കൊപ്പം ഡിഎംസി യുടെ യുടെ ആദരവ് ഏറ്റു വാങ്ങാൻ എത്തി.
കഴിഞ്ഞ ദിവസം വൈഎംസിഎ  കോൺഫറൻസ് ഹാളിൽ കൂടിയ  ചടങ്ങിൽ ഡി.എം.സി   ചെയർപേഴ്സൺ അഡ്വ.ദീപാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരിയും മുൻ അംബാസഡറുമായ കെ.പി ഫാബിയൻ, ഡി.എം എ  പ്രസിഡണ്ട്‌ കെ രഘുനാഥ്‌, സിനിയർ ജെർണലിസ്റ്റ് എ.ജെ ഫിലിപ്പ്, പ്രസന്ന കുമാർ ഐഎഎസ്,  മാതൃഭൂമി കറസ്പോണ്ടൻറ് അശോകൻ , കാർട്ടൂണിസ്റ്  സുധീർനാഥ്, ശാന്തിഗിരി മഠ അചാര്യൻ സ്വാമി സായൂജ്യ നാഥ്‌, കേരള ഹൌസ് ഇൻഫർമേഷൻ ഓഫിസർ  സിനി തോമസ്, ഡോ. ആൽബർട്ട്, ബെറ്റി ഫിലിപ്പ്, സോണി പാലക്കൂന്നേൽ , നെൽസൺ വർഗീസ് എന്നിവർ  പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.ഡി.എം സി സെക്രട്ടറി ' ജയരാജ് നായർ സ്വാഗതവും, മിസ്സ്. അലീന നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന ചടങ്ങിൽ ധീര വനിതകളായ കമാൻഡർമാരായ  ആർ പ്രസന്ന - ചെന്നൈ, സുമിതാ ബലൂണി - ഡറാഡൂൺ, സരോജ് ദാക്കാ ദാക്കാ- ജയ്പൂർ , പ്രസന്ന ഇടയില്ലം - കേരളം,പൂജാ ചബ്ര- ഹരിയാന, അഭിഭാഷക പൂജാ ദർ- കാഷ്മീർ  എന്നിവർക്ക്  ഡിഎംസിയുടെ  പുരസ്കാരങ്ങൾ സമ്മാനിച്ചു.

Post a Comment

0 Comments