കോട്ടത്തറ നൊച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോവെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കോളനിയിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരോടൊപ്പമാണ് ഇവര്‍ വയലില്‍ പോയത്. വെടിയേറ്റ ശേഷം ഇരുവരേയും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജയന്‍ മരണപ്പെടുകയായിരുന്നു.
സംഭവത്തേ ക്കുറിച്ച് വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.അരവിന്ദ് സുകുമാർ IPS ൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ DySP എം ഡി സുനിൽ കമ്പളക്കാട് സി ഐ സന്തോഷ് എന്നിവരുടേ നേതൃത്വത്തിൽ അന്വേഷണം നടന്ന് വരുന്നു.
മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്.
ചികിൽസയിലുള്ള ശരുണിന് കൈക്കാണ് പരിക്കേറ്റത്.
മഹറൂഫ് പനമരം
മലയാളം ടെലിവിഷൻ
വയനാട്


0 Comments