ad

Ticker

6/recent/ticker-posts

കേരളത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകണം: രാഷ്ട്രീയ  ലോക്  ദൾ,കേരളം



പത്തനംതിട്ട:ജനങ്ങളുടെ  സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നത് ഒരു ജനകീയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്.കേരളം അതീവ ഗൗരവത്തോടെ നേരിടുന്ന പൊതുസുരക്ഷാ പ്രശ്നങ്ങളിലൊന്നാണ് സംസ്ഥാനത്തുടനീളം വർധിച്ചു വരുന്ന തെരുവുനായ ശല്യവും അതിലൂടെ ഉണ്ടാകുന്ന  ആക്രമണ സംഭവങ്ങളും. നഗരങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

 സ്കൂൾ വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, തൊഴിലാളികൾ പിഞ്ചുകുട്ടികൾ തുടങ്ങി സാധാരണക്കാർ വരെ ദിവസേന ആക്രമണ ഭീഷണിയിൽ കഴിയുകയാണ്.
നായ ആക്രമണങ്ങൾ മൂലം നിരവധി പേർക്ക് ഗുരുതര പരിക്കുകളും മാനസിക ആഘാതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്ന സാഹചര്യമുണ്ട്. ചില സാഹചര്യങ്ങളിൽ ജീവനുകൾ പോലും നഷ്ടപ്പെടുന്ന ദാരുണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടേണ്ടത് അനിവാര്യമാണ്.

ഈ സാഹചര്യത്തിൽ രാഷ്ട്രീയ ലോക് ദൾ – കേരള സംസ്ഥാന കമ്മിറ്റി താഴെപ്പറയുന്ന ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു

1.സംസ്ഥാന വ്യാപകമായി തെരുവുനായ പ്രശ്നം നിയന്ത്രിക്കുന്നതിന് അടിയന്തര പ്രത്യേക പ്രവർത്തന പദ്ധതി രൂപീകരിക്കുക.
2.സ്കൂൾ പരിസരങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, പാർക്കുകൾ തുടങ്ങി ജനസാന്ദ്ര മേഖലകളിൽ നിന്ന്  തെരുവുനായകളെ മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക.
3.തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുക.
4.നായ ആക്രമണത്തിനിരയായവർക്ക് ചികിത്സാ ചെലവ്, തൊഴിൽ നഷ്ടം, മാനസിക വേദന എന്നിവ പരിഗണിച്ച് പ്രത്യേക നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കുക.
5.മരണ കേസുകളിൽ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായവും പുനരധിവാസ സഹായ പദ്ധതികളും നടപ്പിലാക്കുക.
6.തെരുവുനായ ആക്രമണ പരാതികൾ ഉടൻ സ്വീകരിച്ച് പരിഹരിക്കുന്നതിനായി സംസ്ഥാനതല അടിയന്തര ഹെൽപ്‌ലൈൻ ആരംഭിക്കുക.
7.മനുഷ്യരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം മൃഗക്ഷേമവും പരിഗണിക്കുന്ന ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം.
8.എബിസി പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക
9.ഒന്നോരണ്ടോ പഞ്ചായത്തുകൾ ചേർന്ന് തെരുവു നായകളുടെ സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുക. 
10.സർക്കാർ താൽപര്യമെടുത്ത് ഊർജ്ജിത തെരുവുനായ നിർമ്മാർജ്ജന സമഗ്ര പദ്ധതി ഹൃസ്വകാലംകൊണ്ട് നടപ്പാക്കുക. 
       രാഷ്ട്രീയ ലോക്ദൾ സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് അഡ്വ.ഷാഹീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സീനിയർ വൈസ്- പ്രസിഡന്റ്
മാരായ കുടശ്ശനാട് മുരളി, അഡ്വ.ഡോ.സന്തോഷ്കുമാർ,നേതാക്കളായ ശ്രീകുമാർ ഇരുപ്പക്കാട്ട്, രാഘവൻ കേദാരം, ഡോ.വിജയപ്പൻ,അഡ്വ.എം വിജയൻ, അഡ്വ.മംഗലത്ത് ഹരികുമാർ, എംഎ അസനാരുപിള്ള, കെ വിജയൻ,മോഹൻദാസ് മുപ്പത്തടം, അഡ്വ.പി ആർ പ്രവീൺ, പ്രദീപ് ചാലക്കുടി,എസ് രതീഷ്,സിന്ധു ചേലക്കോട്, എന്നിവർ പങ്കെടുക്കുകയും
പുതിയ സർക്കാരിന് എല്ലാ ഭാവുകങ്ങളും
നേരുകയും ചെയ്തു.
 
Uploaded Image

Post a Comment

0 Comments