തലവടി : സ്കൂൾ തുറക്കാന്‍ ഇനി ദിവസങ്ങൾ മാത്രം. വിദ്യാര്‍ഥികള്‍ സഞ്ചരിക്കേണ്ട റോഡുകൾ കുണ്ടും കുഴിയുമായി മാറി.
കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടി വീതിയുള്ള റോഡുകളുടെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്.
തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു. റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
കുട്ടനാട്ടിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള ഹർജി നല്കി. ടാർ ഇട്ട റോഡുകൾ ചെളിക്കുളമായതോടെ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾ ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്.ഇതു മൂലം കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്.

0 Comments