ad

Ticker

6/recent/ticker-posts

പെരുവമ്പാടത്ത് ചെന്നായക്കൾ 6 ആടുകളെ കടിച്ചു കൊന്നു.

 




പെരുവമ്പാടത്ത് ചെന്നായക്കൾ 6 ആടുകളെ കടിച്ചു കൊന്നു. ചാലിയാർ പഞ്ചായത്തിൽ പെരുവമ്പാടം ആദിവാസി കോളനിക്ക് സമീപം താമസിക്കുന്ന വടക്കേപറമ്പിൽ പങ്കജാഷിയുടെ കറവുയുള്ള ആടുകൾ ഉൾപ്പെടെ 6 ആടുകളെയും. കുഞ്ഞുങ്ങളെയുമാണ് ചെന്നായ്ക്കൾ കടിച്ചു കൊന്നത്.

 

വെള്ളിയാഴ്ച്ച വൈകും നേരം വീടിന് സമീപമുണ്ടായിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് നോക്കുമ്പോൾ ചെന്നായ് കൂട്ടം ആടുകളെ കടിച്ച് കൊണ്ട് പോകുന്നതാണ് കണ്ടത്, കാലിന് വേദനയുണ്ടായിരുന്നതിനാൽ ഒപ്പം എത്താൻ കഴിഞ്ഞില്ല, സമീപതോടിനരികിൽ ചത്ത നിലയിലാണ് ആടുകളെ കണ്ടെത്തിയത്., പെരുവമ്പാടം .പി.യിലെ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി.ചെന്നായ്ക്കൾ കടിച്ചു കൊന്നതാണെന്നും വയർ പൊട്ടി കുടലുകൾ ഉൾപ്പെടെ പുറത്ത് ചാടിയതിന്റെ ലക്ഷണമുണ്ടെന്നും വനപാലകർ പറഞ്ഞു, ചെന്നായ്ക്കളുടെ ആക്രമണത്തിൽ 5 ആടുകൾ ചത്തിട്ടുണ്ട്, ആവശ്യമായ നഷ്ട പരിഹാരം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു, മേഖലയിൽ ആടുവളർത്തൽ സജീവമാണ്, ചെന്നായ്ക്കൾ തുടർച്ചയായി മേഖലയിൽ ആടുകളെ കൊല്ലുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്

Post a Comment

0 Comments