ad

Ticker

6/recent/ticker-posts

പതിമൂന്നുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കി; അതിഥി തൊഴിലാളി അറസ്റ്റില്‍


 ഇടുക്കി വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. അതിഥി തൊഴിലാളിയായ അസം സ്വദേശി അംസർ അലിയാണ് അറസ്റ്റിലായത്. കുട്ടിയെ തട്ടികൊണ്ട് പോകുന്നതിനിടയിൽ പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.അസം സ്വദേശിനിയായ പെൺകുട്ടിയുടെ കുടുംബമാണ് കുട്ടിയെ കാണുന്നില്ലെന്ന്  പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അംസർ അലിയെ പൊലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോട്ടയം പാലക്കാട് വഴി പെൺകുട്ടിയെ കടത്തികൊണ്ട് പോയതായി പൊലീസിന് വിവരം ലഭിച്ചു. പാലക്കാടെത്തിയ അന്വേഷണസംഘം പ്രതിയേയും കുട്ടിയേയും കണ്ടെത്തി. പെണ്‍കുട്ടിയെ നിരവധി തവണ വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി.. പോക്സോ, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments