ഖുത്ബിന്റെ പ്രതിനിധി ഇരുലോക ജയവഴി എന്ന പ്രമേയത്തിൽ ശാ ഹ് ജീലാനി അസോസിയേഷൻ നടത്തുന്ന കാമ്പയിന് നാളെ തുടക്കമാവും.ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരിയുടെ മൂന്നാം ഉറൂ സിനോടനുബന്ധിച്ച് ശാ ഹ് ജീലാനി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പയിന് നാളെ തുടക്കമാകും. ഖുത്ബിൻെറ പ്രതിനിധി ഇരു ലോക ജയവഴി എന്ന പ്രമേയത്തി ലാണ് ക്യാംപയിൻ. നബി തിരുമേനിയും അനുചരരും കൈ മാറിയ സമ്പൂർണ്ണ ഇസ്ലാം അനുധാവനം ചെയ്യലാണ് ഇരു ലോക വിജയത്തിനുള്ള ഏക വഴി.ഇസ്ലാമും ഈമാ നും ഇഹ്‌സാനും ചേർന്ന പ്രസ്തുത മാർഗ്ഗമാണ് ഖുതുബുസ്സമാൻ ലോകത്ത് പ്രചരിപ്പിച്ചത്. ഖുതുബുസ്സമാന്റെ യഥാർത്ഥ ഖലീഫ മാരിലൂടെ, പ്രതിനിധിക ളിലൂടെ ഇന്നും ആ വഴി ലഭ്യമാണ്. ഈമാനിലാ യി ജീവിച്ച് ഈമാനിലാ യി മരണം വരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവിനെ പോലുള്ള ഖുതുബുസ്സമാന്റെ യഥാർത്ഥ പ്രതിനിധികളെ സമീപി ക്കാവുന്നതാണ്. ബാഹ്യ കർമ്മങ്ങളിൽ തളച്ചിട്ട് ആത്മീയത പാടേ ഇല്ലായ്മ ചെയ്യുന്നവരും ആത്മീയത നടിച്ച് ശരീ അത്തിന്റെ വിധികളെ കാറ്റിൽ പറത്തുന്നവരും സമുദായത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും അത്തരക്കാരുടെ കടന്നു കയറ്റം കരുതിയിരിക്കണം എന്നും ശാ ഹ് ജീലാനി അസോസിയേഷൻ ആഹ്വാനം ചെയ്തു
0 Comments