തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണല്‍ കൊള്ളക്കും നിര്ബന്ധിത പണപ്പിരിവിനുമെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികൾ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 10-ന് നടക്കുന്ന മാര്ച്ചിന് മുന്നോടിയായി പോലീസിനെതിരെ കുറ്റപത്രം സമര്പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മാര്ച്ചിന് മുന്നോടിയായി തിരൂരങ്ങാടി പോലീസിന്റെ അനീതിയും കൊള്ളരുതായ്മയും അഴിമതിയും
ചുണ്ടിക്കാണിച്ചു കൊണ്ടുള്ള കുറ്റപത്രം തെയ്യാറാക്കും. ഈ കുറ്റപത്രത്തോടപ്പം പരാതിയും ഗവര്ണര്‍, മുഖ്യമന്ത്രി, ഡി.ജി.പി, പോലീസ് കംപ്ലൈന്റ് അതോറിറ്റി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്സ് ഡയറക്ടര്‍ എന്നിവര്‍ക്ക് സമര്പ്പിക്കും. മാര്ച്ച് പത്തിന് മുമ്പ് തിരൂരങ്ങാടി പോലീസ് പരിധിയിലെ 37 കേന്ദ്രങ്ങളില്‍ തെരുവില്‍ കുറ്റപത്രം വായന സംഘടിപ്പിക്കും. പോലീസിനെതിരെയുള്ള കുറ്റപത്രം തെയ്യാറാക്കുന്നതിലേക്ക് ജനുവരി 2 വരെ പൊതുജനങ്ങള്ക്കും നിര്‍ദ്ധേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്കും. മണ്ഡലം കമ്മിറ്റിയുടെ ഇ മെയില്‍ ഐഡിയിലോ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയുടെ വാട്സ് ആപ്പിലെ വിവരങ്ങള്‍ കൈമാറാവുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈയിടെ
നടന്ന ഒരു മോഷണ കേസിലപം പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്കൂള്‍ മോഷണം, തിരൂരങ്ങാടി നഗരസഭ മോഷണം, തിരൂരങ്ങാടി ഗവണ്മെന്റ് ഹയര്സെക്കണ്ടറി സ്കൂള്‍ മോഷണം എന്നിവയില്‍ സി.സി.ടി.വി ദൃഷ്യമുമ്ടായിട്ട് പോലും മോഷ്ടാക്കളെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ നിസ്സംഗത കാരണമാണ്.
തൊണ്ടി
മണല്‍ ഉപയോഗിച്ചുള്ള പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് എസ്.പിക്ക് പരാതി നല്കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുന്ന കേസ് ഇഴഞ്ഞാണ് നീങ്ങുന്നത്. പോലീസ് ഏജന്സി തന്നെ അന്വേഷിച്ചാല്‍ പോലീസിലെ കള്ളന്മാരെ കണ്ടെത്താനാകില്ലെന്നും യൂത്ത്ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ മണ്ഡലം പ്രസിഡന്റ് പി അലി അക്ബര്‍, ജനറല്‍ സെക്രട്ടരി യു.എ റസാഖ്, ഉസ്മാന് കാച്ചടി വാര്ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0 Comments