മലപ്പുറം : ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക, ഇന്ധനവിലയിൽ സബ്സിഡി നൽകുക ക്രമാതീതമായി വർധിപ്പിക്കുന്ന വാഹന ഇൻഷുറൻസിന് നിയന്ത്രണം ഏർപ്പെടുത്തുക, തൊഴിലാളികളുടെ തൊഴിൽ സുരക്ഷക്ക് തൊഴിൽ കാർഡ് ഏർപ്പെടുത്തുക, ഫെയർമീറ്റർ സംവിധാനം ഓരോ ഇടങ്ങളിലും പ്രത്യേകം ക്രമീകരിക്കുക,
15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണം എന്ന് തൊഴിലാളി വിരുദ്ധ നിയമം പിൻവലിക്കുക, ഒരു പ്രദേശത്തെ തൊഴിലവസരങ്ങൾക്കനു സ്യതമായി പെർമിറ്റുകൾ ക്രമപ്പെടുത്തുക . എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
*ഓട്ടോമൊബൈൽ വർക്കേഴ്‌സ് & ഡ്രൈവേഴ്‌സ് യൂണിയൻ _FlTU*
മലപ്പുറം ജില്ലാ പ്രസിഡൻറ് മുജീബ് റഹ്മാൻ നയിക്കുന്ന മൂന്ന് ദിവസത്തെ
*ഓട്ടോ തൊഴിൽ* സംരക്ഷണ ജാഥക്ക് ജില്ലയിൽ തുടക്കമായി... എഫ് ഐ ടി യു ജില്ലാ പ്രസിഡൻറ് കൃഷ്ണൻ കുനിയിൽ ജില്ലാ പ്രസിഡണ്ട് മുജീബ് റഹ്മാൻ പതാക കൈമാറി കൊണ്ട് ഉദ്ഘാടനം മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി നിർവഹിച്ചു.
ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ _ FITU സംസ്ഥാന പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം മുഖ്യപ്രഭാഷണം നടത്തി.
ഓട്ടോമൊബൈൽ വർക്കേഴ്‌സ് & ഡ്രൈവേഴ്‌സ് യൂണിയൻ _FlTU ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ ചിറയിൽ അധ്യക്ഷത വഹിച്ചു.
എഫ് ഐ ടി യു ജില്ലാ വൈസ് പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാജിദ് CH ,
വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് സി എച് സലാം, എഫ് ഐ ടി യു മങ്കട മണ്ഡലം കൺവീനർ ജൗഹർ മങ്കട , വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു ജില്ലാ പ്രസിഡൻറ് സൈദാലി വലമ്പൂർ , എന്നിവർ ജാതക അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ചു..
ജാഥാ അംഗങ്ങളായ സലാം മലപ്പുറം, സലാം നൈതക്കോടൻ , വസീം ചെറുകോട് എന്നിവർക്ക് ശംസുദ്ധീൻ വരുമക്കൽ
നൗഫൽ സി.എച്ച്
കബീർ
സിദ്ധീഖ് യു.പി
ജഅഫർ എന്നിവർ വിവിധ യൂണിയനുകൾക്ക് വേണ്ടി ഹാരമണിയിച്ചു


0 Comments