മലപ്പുറം മാറാക്കര ഗ്രാമ പഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ ഫല വൃക്ഷ തൈ വിതരണം നടത്തി. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി പ്ലാവിൻ തൈകൾ ആണ് വിതരണം നടത്തിയത്. ഒരു കുടുംബത്തിന് ഗുണഭോക്തൃ വിഹിതം നൽകുന്നതിന് അനുസരിച്ച് പരമാവധി പത്ത് തൈകൾ വരെ ലഭ്യമാകും. മാറാക്കര കൃഷിഭവനിൽ വെച്ച് നടന്ന ആദ്യ ദിന വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌ന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശരീഫ ബഷീർ, മെമ്പർമാരായ ജാഫർ എപി,റഷീദ് പാറമ്മൽ, ഷംല ബഷീർ, ശ്രീഹരി മുക്കടേക്കാട്, ടിവി റാബിയ, സജിത നന്നെങ്ങാടൻ, ആബിദ് കല്ലാർമംഗലം, കൃഷി ഓഫീസർ സലീം, കൃഷി അസിസ്റ്റന്റ് ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments