വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ വിവാദങ്ങളുണ്ടാക്കി തന്നെ വേട്ടയാടാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും താൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഷാഹിദ കമാൽ പറഞ്ഞു.
വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനിൽക്കില്ലെന്ന് ലോകായുക്ത ഓപ്പൺ കോടതിയിൽ പറഞ്ഞെന്ന് ഷാഹിദാ കമാലിൻ്റെ അഭിഭാഷകൻ അഡ്വ.രാജേഷ് അറിയിച്ചു. ഇക്കാര്യം ഉടനെ ഉത്തരവായി പുറത്തിറങ്ങുമെന്നും അഭിഭാഷകൻ

0 Comments