ഗുരുവായൂര്‍ : പ്രശസ്ത സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം.
വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സുനിലിന്റെ കാമറ പകര്‍ത്താത്ത താരങ്ങള്‍ കുറവാണെന്ന് ചലച്ചിത്ര രംഗത്തുള്ളവര്‍ പറയുന്നു. 'സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റൻ്റ് ഡയറക്ടർ ഉം പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് passenger ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ.' എന്നാണ് സുനിലിന്റെ വിയോഗവേളയില്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

0 Comments