ad

Ticker

6/recent/ticker-posts

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ  മെയ് 7,8 തീയതികളിൽ


നിരണം: ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ  മെയ് 7,8 തീയതികളിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ  നടക്കും.മെയ് 7ന് വ്യാഴാഴ്‌ച വൈകിട്ട് 6ന്
സന്ധ്യ നമസ്കാരവും തുടർന്ന് അനുസ്മരണവും നടക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗവും ഇടവക ട്രസ്റ്റിയുമായ അജോയി കെ വർഗ്ഗീസ്  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മെയ് 8 രാവിലെ 7ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ധൂപ പ്രാർത്ഥനയ്ക്കും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കും. തുടർന്ന് കബറിടം സന്ദർശനവും നടത്തും.

സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള,  ട്രഷറാർ സെൽവരാജ് വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ,  ഷിനു റെന്നി എന്നിവരുടെ നേതൃത്വത്തില്‍  ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Uploaded Image

Post a Comment

0 Comments