ad

Ticker

6/recent/ticker-posts

വാഹന ഫിറ്റ്നസ് പരിശോധന, റോഡ് കയ്യേറി മോട്ടോർ വാഹന വകുപ്പ്,



വാഹന ഫിറ്റ്നസ് പരിശോധന, റോഡ് കയ്യേറി മോട്ടോർ വാഹന വകുപ്പ്, മലപ്പുറം നിലമ്പൂരിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന ഫിറ്റ്നസ് പരിശോധന യാണ് ജനങ്ങളെ വെട്ടിലാകുന്നത്.റോഡ് കയ്യേറി നടത്തുന്ന പരിശോധനയിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിൽ നട്ടം തിരിയുകയാണ് യാത്രക്കാർ.ഇതിന് മൗനം പാലികുകയാണ് പോലീസും, പൊതുമരാമത്ത് വകുപ്പും 

നിലമ്പൂർ - നായാടം പൊയിൽ മലയോരപാതയിൽ വെളിയംതോട് ജംഗ്ഷൻ മുതൽ മൈലാടി പാലം വരെയുള്ള റോഡിന്റെ ഒരു ഭാഗത്ത് ബസുകൾ ഉൾപ്പെടെയുള്ളവ ഫിറ്റ്നസ് പരിശോധനക്കായി നിറുത്തിയിട്ടിരിക്കുകയാണ്.ഇതോടെ റോഡിന്റെ ഒരു ഭാഗത്തു കൂടി വേണം വാഹനങ്ങൾ കടന്നു പോകാൻ, നിലമ്പൂർ - കക്കാടംപൊയിൽ കെ.എസ്.ആർ.ടി.സി സർവ്വീസ്.നിലമ്പൂർ - എരുമമുണ്ട -വെള്ളിമുറ്റം റോഡിലെ ബസ് സർവ്വീസുകൾ, കോഴിപ്പാറ, ആഡ്യൻപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾ ഉൾപ്പെടെ ആയിരകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ്, റോഡ് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്നസ് പരിശോധന, മോട്ടോർ വാഹന വകുപ്പിന്റെ നിയമലംഘനം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിൽപ്പെട്ട് യാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും ഇവിടെ നിരവധിയാണ്, ഗതാഗതക്കുരുക്കിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് നഗരസഭയിലെ ഒരു ശുചീകരണ തൊഴിലാളിക്കും ഈ റോഡിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു, ജനങ്ങളിൽ നിന്നും റോഡ് നികുതി വാങ്ങിയാണ് പൊതുമരാമത്ത് വകുപ്പ് കോടികൾ ചിലവഴിച്ച് റോഡ് നിർമ്മിക്കുന്നത്. ഇത് ജനങ്ങൾക്ക് യാത്ര ചെയ്യാനാണ് അല്ലാതെ മോട്ടോർ വാഹന വകുപ്പിന് വാഹന ഫിറ്റ്നസ് പരിശോധക്കല്ല, ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടത് മോട്ടോർ വാഹന വകുപ്പാണ്, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ അവഗണിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഈ നിയമ ലംഘനം പൊതുമരാമത്ത്, പോലീസ് വകുപ്പുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്ക് എതിരെ ഉത്തരവാദിത്വ പെട്ട രാഷ്ട്രീയ പാർട്ടികളും മൗനം തുടരുകയാണ്,



Post a Comment

0 Comments