ad

Ticker

6/recent/ticker-posts

പ്രഥമ മലപ്പുറം ജില്ലാ ഒളിമ്പിക്‌സ് 2022 ജനുവരി 15 മുതല്‍ 18 വരെ നടക്കും.


 പ്രഥമ മലപ്പുറം ജില്ലാ ഒളിമ്പിക്‌സ് 2022 ജനുവരി 15 മുതല്‍ 18 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കും. 15 ന് വൈകുന്നേരം നാല് മണിക്ക് കാലിക്കറ്റ് യുണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി പി അഹമ്മദ് ദേവര്‍ കോവില്‍ ഒളിമ്പിക്‌സ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് പ്രചാരമുളള അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, സൈക്ലിംഗ്, കബഡി, ബാസ്‌ക്കറ്റ് ബോള്‍, തുടങ്ങി 24 ഒളിമ്പിക് കായിക ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. കാലികറ്റ് യുണിവേഴ്‌സിറ്റി സ്റ്റേഡിയമാണ് പ്രധാന വേദി.  കൂടാതെ മലപ്പുറം, നിലമ്പൂര്‍, മഞ്ചേരി, എടപ്പാള്‍, പെന്നാനി,  തിരൂര്‍, കോട്ടക്കല്‍ എന്നിവടങ്ങളും വിവിധ  മല്‍സരങ്ങള്‍ക്ക് വേദിയാകും. അന്താരാഷ്ട്ര ഫുട്‌ബോളറും, അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ എം വിജയനാണ് ജില്ലാ ഒളിമ്പിക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. കാലികറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: ഇ കെ ജയരാജ് ചെയര്‍മാനും, ജില്ലാ സ്‌പോര്‍ട് കണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ വര്‍ക്കിംഗ് ചെയര്‍മാനും, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ ജനറല്‍ കണ്‍വീനറുമായ സമിതിയാണ് ഒളിമ്പിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പി അബ്ദല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷനായിരിക്കും. 18ന് വൈകുന്നേരം നല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ അദ്ധ്യക്ഷത വഹിക്കും. ടി വി ഇബ്രാഹീം എം എല്‍ എ, കാലികറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: ഇ കെ ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ തുടങ്ങിയവര്‍  മുഖ്യാതിഥികളായി പങ്കെടുക്കും.

Post a Comment

0 Comments