ad

Ticker

6/recent/ticker-posts

കനോലിഫ്ലോട്ടിന് സമീപത്തെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ. വനം വകുപ്പിനെതിരെ പ്രതിഷേധവുമായി തെരുവോര കച്ചവടക്കാർ ,


കനോലിഫ്ലോട്ടിന് സമീപത്തെ തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ. വനം വകുപ്പിനെതിരെ പ്രതിഷേധവുമായി തെരുവോര കച്ചവടക്കാർ , കാലുകൾ സ്ഥാപിക്കുന്നത് ചർച്ചക്ക് ശേഷമെന്ന വനം വകുപ്പിന്റെ ഉറപ്പിൽ പ്രതിഷേധ കാർ മടങ്ങി, കഴിഞ്ഞ ദിവസമാണ് ഫാബ്രിക്ക്. ഫെൻസിംഗ് സ്ഥാപിക്കുന്നതിന് മുന്നോടിയായി 12 തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയിരുന്നു, ശനിയാഴ്ച്ച വനപാലകരുടെ നേതൃത്വത്തിൽ ഫാബ്രിക് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് കുഴിയിടക്കുന്ന സ്ഥലത്തേക്കാണ് തേരുവോര കച്ചവടകരുടെ സംഘടന നേതാക്കളായ പി.വി.ഇസ്മായിൽ, വി.കെ.കുമാരൻ ടി.എം എസ് ആസീഫ് എന്നിവരുടെ നേത്യത്വത്തിൽ പ്രതിഷേധക്കാർ എത്തിയത് തുടർന്ന് പ്രവർത്തി നിറുത്തിവെയ്ക്കണമെന്നും ചർച്ചക്ക് അവസരം ഉണ്ടാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു ,ചർച്ചക്ക് ശേഷമേ പ്രവർത്തി തുടങ്ങുകയൊള്ളുവെന്നും ഡി.എഫ്.ഒ നൽകിയ ഉറപ്പ് പാലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഒരു നോട്ടീസു പോലും നൽകാതെ മനുഷത്വരഹിതമായ നടപടിയാണ് വനം വകുപ്പ് സ്ഥികരിച്ചതെന്നും സമരക്കാർ പറഞ്ഞു, തങ്ങൾക്ക് വകുപ്പുതലത്തിൽ ലഭിച്ച നിർദ്ദേശപ്രകാരമാണ് പ്രവർത്തി നടത്തുന്നതെന്നും, നിറുത്തിവെയ്ക്കാൻ മേൽ ഉദ്യോഗസ്ഥൻമാരിൽ നിർദ്ദേശം ലഭിക്കാതെ പ്രവർത്തി നിറുത്താനാവില്ലെന്ന് വനപാലകരും അറിയിച്ചതോടെ പ്രവർത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു, തുടർന്ന് എസ്.ഐ.ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി, തുടർന്ന് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസുമായി സമരക്കാരും പോലീസും ഫോണിൽ സംസാരിച്ചു, തുടർന്ന് റെയ്ഞ്ച് ഓഫീസർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവലുമായി സംസാരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച്ച യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി അതുവരെ ഫാബ്രിക്ക് ഫെൻസിംഗ് പ്രവർത്തിക്കായുള്ള കുഴിയെടുപ്പ് പ്രവർത്തി തുടരും, ചർച്ചക്ക് ശേഷം മാത്രമേ കാൽ സ്ഥാപിക്കൽ ഉണ്ടാകു എന്നും ഉറപ്പ് നൽകി, ജീവിതമാർഗ്ഗമായി വർഷങ്ങളായി തെരുവോര കച്ചവടം നടത്തുന്ന 12 പേരാണ് വഴിയാധാരമായിരിക്കുന്നത് ഇവർക്ക് കച്ചവടം ചെയ്യാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് തെരുവോര കച്ചവട യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി.ഇസ്മായിൽ പറഞ്ഞു. തിങ്കളാഴ്ച്ച നടക്കുന്ന ചർച്ചയിൽ പരിഹാരം ഉണ്ടയില്ലെങ്കിൽ തുടർസമരങ്ങൾ ചർച്ച് ചെയ്യത് തീരുമാനിക്കുമെന്നും ഇസ്മയിൽ പറഞ്ഞു, നഗരസഭയുടെ അംഗീകാരമുള്ള തെരുവോര കച്ചവടക്കാരാണിവരെന്നും വനം വകുപ്പ് നടപടി ശരിയായില്ലെന്നും ഐ.എൻ.ടി.യു.സി നേതാവ് ടി.എം.എസ് ആസിഫും, സി.ഐ.ടി.യു നേതാവ് വി.കെ.കുമാരനും പറഞ്ഞു 'വി.പി.അസ്ക്കർ.പി.കെ.ഷാജഹാൻ, സിയാദ് വീട്ടിച്ചാൽ, രാധാ പ്രദീപ്, സുനില വിജയൻ എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം തെരുവോര കച്ചവടക്കാർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി

Post a Comment

0 Comments