ഹരിപ്പാട് മുട്ടത്ത് സൈനികനായ മകൻ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ചു. 70കാരിയായ ശാരദയെയാണ് മകൻ സുബോധ് മർദിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുബോധ് അമ്മയുടെ വളയും മാലയും ഊരിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മർദനത്തിന് കാരണം. അമ്മയെ സുബോധ് മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്.

0 Comments