ad

Ticker

6/recent/ticker-posts

കോണ്‍ക്രീറ്റ് മിക്സിങ് മെഷീനുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ടു; സ്കൂട്ടർ യാത്രികൻ മരിച്ചു.


 തിരുവനന്തപുരം∙ വിതുര ചെറ്റച്ചൽ ഇടമുക്കിൽ ജീപ്പിന് പുറകിൽ കെട്ടി വലിച്ചു കൊണ്ടുപോയ കോൺക്രീറ്റ് മിക്സിങ് മെഷിൻ സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു. വിതുര ചെറ്റച്ചൽ ഇടമുക്കിൽ വച്ചായിരുന്നു അപകടം.

പലോട് പച്ചയിൽ പുത്തൻ വീട്  ആലുംമൂട്  സ്വദേശി കുമാരപിള്ള (57) ആണ് മരിച്ചത്. ജീപ്പ് അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം വിതുര താലൂക്കാശുപത്രിയിൽ. സ്കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്ന രതീഷിന് പരുക്കേറ്റു.

Post a Comment

0 Comments