കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് KSBA തങ്ങളാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. പട്ടാമ്പി നഗരസഭയുടെ മുൻ ചെയർമാൻ കൂടിയാണ് ഇദ്ദേഹം .
കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും തിരകളും കണ്ടെടുത്തു. തുടർന്ന് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങള്‍ പറയുന്നത്.

0 Comments