കോഴിക്കോട്: കഞ്ചാവ് കേസിൽ ജാമ്യംകിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രീ കഞ്ചാവുമായി പിടിയിൽ ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും കഞ്ചാവ് കേസിൽ പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് 3.1 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ കമറൂന്നീസയെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇവർ പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി കെ, ഗ്രേഡ് പി ഒ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അഖിൽ,നിഷാന്ത്, അർജുൻ വൈശാഖ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ. എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവർ പങ്കാളികളായി.

0 Comments