മുസ്ലീം കൈരളീയുടെ ആത്മീയാചാര്യനും, മത സൗഹാർദ്ദത്തിന്റെ സന്ദേശ വാഹകനും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപ്പാടിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. അനുശോചന ചടങ്ങും , പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.സമൂഹ നന്മക്കും, മത മൈത്രിക്കുമായി സ്വജീവിതം സമർപ്പിച്ച ആത്മീയ ആചാര്യനായ രാഷ്ട്രീയ നേതാവിനെയാണ് പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങളുടെ ആഗസ്മികമായ വിയോഗത്തിലൂടെ കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു.മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.
ദുബൈ സുന്നി സെന്റർ ജന: സെക്രട്ടറി ഷൗക്കത്ത് ഹുദവി, മുസ്തഫ വേങ്ങര, പി.വി.നാസർ,സിദ്ധീഖ് കാലൊടി,ഹംസ ഹാജി മാട്ടുമ്മൽ, ബദറുദ്ദീൻ തറമ്മൽ,ഷക്കീർ പാലത്തിങ്ങൽ, സൈനുദ്ദീൻ പൊന്നാനി, ഫുക്രുദ്ദീൻ മാറാക്കര, ഷമീം ചെറിയമുണ്ടം,മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി,ഫൈസൽ തെന്നല തുടങ്ങിയവർ അനുശോചന ചടങ്ങിൽ പ്രസംഗിച്ചു. കെ.പി.പി.തങ്ങൾ മയ്യിത്ത് നമസ്കാരത്തിന് നേതൃത്ത്വം നൽകി. പ്രാർത്ഥനാ സദസ്സിന് ഖാലിദ് ബാഖവി, ശറഫുദ്ധീൻ ഹുദവി, അബ്ദുൽ ബാരി ഹുദവി, ഹൈദർ ഹുദവി, നിസാമുദ്ദീൻ ഹുദവി, ഷാഫി കൊണ്ടോട്ടി തുടങ്ങിയവർ നേതൃത്വം നൽകി. കരീം കാലടി സ്വാഗതവും, എ.പി. നൗഫൽ നന്ദിയും പറഞ്ഞു.

0 Comments