മലപ്പുറം ഫയർ സ്റ്റേഷനിൽ ഫയർഫോഴ്സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നിലയ പരിസരത്ത് ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും അണിനിരന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ L സുഗുണൻ ഫയർഫോഴ്സ് ഡേ സന്ദേശം കൈമാറി. എല്ലാവരുടെയും സാന്നിധ്യത്തിൽ പതാക കയറ്റി.9.30 മണിയോടെ ജീവനക്കാർ ഉപകരണങ്ങളുമായി വാഹനങ്ങളിൽ നഗരപ്രദക്ഷിണം നടത്തുകയും അടിയന്തരഘട്ടങ്ങളിൽ ഓരോരുത്തരും സ്വീകരിക്കേണ്ട മാർഗങ്ങൾ അനൗൺസ് ചെയ്യുകയും ഡെമോൺസ്ട്രേഷൻ നടത്തുകയും ചെയ്തു.
പത്തര മണിയോടെ നഗരപ്രദക്ഷിണം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെത്തുകയും നിലയത്തിൽ സജ്ജീകരിച്ച ഉപകരണങ്ങളുടെ എക്സിബിഷൻ തുടരുകയും ചെയ്തു.
0 Comments