ad

Ticker

6/recent/ticker-posts

മുട്ടാർ സെൻട്രൽ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ? ഉണ്ടാകും : തോമസ് കെ തോമസ് എം.എൽ.എ

കുട്ടനാട് :  മുട്ടാർ സെൻട്രൽ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്ന് തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു.നിരന്തരമായി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങൾ ഉയർത്തി നിർമ്മിക്കുന്നതിനായി റണ്ണിംഗ് കോൺട്രാക്ട് പദ്ധതി, നവ കേരള പദ്ധതി എന്നിവയിൽ തുക അനുവദിച്ചിട്ടുണ്ട്. പ്രധാനമായും സഹൃദയ ജംഗ്ഷൻ മുതൽ ദീപ ജംഗ്ഷൻ വരെയുള്ള ഭാഗമാകും പുനർ നിർമ്മിക്കുക. മാമ്പുഴക്കരി മുതൽ കളങ്ങര വരെയുള്ള റോഡിൽ താല്കാലികമായി യാത്രാ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശം കരാർ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. വീയപുരം - മുളയ്ക്കാം തുരുത്തി റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താല്കാലിക സംവിധാനം ഒരുക്കുന്നത്. മുളയ്ക്കാം,വാലടി പ്രദേശങ്ങളിൽ നിന്നും ഈ പ്രവർത്തി ആരംഭിച്ചിട്ടുള്ളതായും എം.എൽ.എ അറിയിച്ചു. മുട്ടാറിലെ പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. എം.എൽ.എ ഫണ്ടുകൾ വിനിയോഗിച്ചാണ് പ്രവർത്തി നടപ്പിലാക്കുന്നത്. 1.5 കോടിയോളം രൂപ വിവിധങ്ങളായ ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി അനുവദിച്ചിട്ടുണ്ട്.മിത്രക്കരി - നെല്ലാനിക്കൽ - വാടപ്പറമ്പ് കലിങ്ക് റോഡിൻ്റെ പുനർ നിർമ്മാണത്തിനായി 1.10 കോടി രൂപയുടെ എസ്റ്റിമേറ്റി തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്. ഹാർബർ എൻജിനീയറിംഗ് വിഭാഗം മുഖേനെയാകും റോഡ് പുനർ നിർമ്മിക്കുക. സമഗ്ര കുട്ടനാട് കുടി വെള്ള പദ്ധതിയുടെ പാക്കേജ് മൂന്നിലാണ് മുട്ടാർ പഞ്ചായത്ത് ഉൾപ്പെടുന്നത്. 3.50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ഓവർഹെഡ് ടാങ്ക് നിർമ്മാണത്തിനും 36.15 കി.മി. ദൈർഘ്യമുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളികൾ കുറയുന്നതോടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ കഴിയും. മുട്ടാറിലെ ചെറുതും വലുതുമായ പ്രധാന തോടുകൾ ആഴം കൂട്ടി പരമാവധി ജലഗതാഗ യോഗ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി ജലവിഭവ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിൻ്റെ സഹായത്തോടെ സർക്കാരിൽ സമർപ്പിച്ച 9.3 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരമായിട്ടുണ്ട്.

മുട്ടാർ പള്ളി തോട്,കൈതത്തോട് - മിത്രക്കരി - അമ്പലംതോട്,മുട്ടാർ വില്ലേജ് മുതൽ കുമരം ചിറ പള്ളിവരെയുള്ള തോട്,ശ്മശാനം മുതൽ താമരവേലിൽ -ഇന്ദ്രങ്കരി തോട്,പുളിക്കകളം - മണലിൽ തോട്,ഗോവേന്ദ പള്ളി -കുഴിയനടി തോട്,
താമര വേലിൽ -പുറത്തേ ഇരുപത് തോട്,
മാമ്പുഴക്കരി - എടത്വാ തോട്,
തോരണത്തുംമൂട് - ഇന്ദ്രങ്കരി തോട്,
ജീമംഗലം - ചെമ്പടി കോളനി തോട്,
ജീമംഗലം - ഇരുപതിൽച്ചിറകോളനി തോട്,മുപ്പത്തി നാലിൽ - കരുവേലിത്തറ തോട് ,പുറത്തേ ഇരുപത് - കണ്ണംകുളം തോട് ,ചിറയിൽ കലുങ്ക് - കണ്ണംകുളം തോട്,കൈതത്തോട് മുതൽ - കുമരം ചിറ പള്ളിവരെയുള്ള തോട്,കാഞ്ഞിരക്കരി - പാത്തുരുത്ത് തോട് തുടങ്ങി പ്രധാന തോടുകളുടെ നീരൊഴുക്ക് വർദ്ധിപ്പിച്ച് മണിമലയാറ്റിലേക്കും ,എ.സി കനാലിലേയ്ക്ക് വെള്ളം ഒഴുക്കി വിട്ട് മുട്ടാറിലെ വെള്ളപ്പൊക്ക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുക. പ്രാദേശിക തോടുകളുടെ ആഴം കൂട്ടുന്നതോടെ നീരൊഴുക്ക് വർദ്ധിച്ച് മടവീഴ്ച സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്ത് നീരൊഴുക്ക് വർദ്ധിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന തോടുകൾക്ക് ഇരു കരകളിലായും വരുന്ന പാശേഖരങ്ങളുടെ പുറം ബണ്ട് കല്ല് കെട്ടി നിർമ്മിക്കുന്നതിന് കുട്ടനാട് ഡവലപ്മെൻ്റ് ഡിവിഷൻ മുഖാന്തിരം തയ്യാറാക്കിയ എസ്റ്റിമേറ്റുകൾക്കുള്ള ഭരണാനുമതി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. 18.9 കോടിയുടെ പുറം ബണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ കുട്ടനാട് പാക്കേജ് ഉൾപ്പടെയുള്ള വിവിധങ്ങളായ പദ്ധതി പ്രകാരം മുട്ടാർ പഞ്ചായത്തിൽ നടന്നു വരുന്നു. പുറം ബണ്ടുകളുടെ ഉൾഭാഗം നിറയ്ക്കുന്നതിനായി ആഴം കൂട്ടൽ പ്രവർത്തി വഴി ലഭിക്കുന്ന മണ്ണും കട്ടയും ഉപയോഗിക്കുന്നതിനും 3 മീറ്റർ വീതിയുടെ കോൺക്രീറ്റ് റോഡുകളായി പുറം ബണ്ടുകൾ മാറുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും ഉൾപ്പടെ തുക ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.

Post a Comment

0 Comments