ad

Ticker

6/recent/ticker-posts

പൈങ്കണ്ണൂർ ജി.യു.പി സ്കൂളിൽ തുമ്പൂർമുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വിദ്യാലയ പരിസരത്തെ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി പൈങ്കണ്ണൂർ ജി.യു.പി സ്കൂളിൽ സ്ഥാപിച്ച തുമ്പൂർമുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളി നിർവഹിച്ചു. വാർഡ് കൗൺസിലർ മുജീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ ക്യാമ്പസിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനുമായി പദ്ധതിയാണ് നടപ്പിലാക്കുന്നത്. യൂണിറ്റിലൂടെ ജൈവ മാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കി മാറ്റാനും സാധിക്കും.

ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ് ടി.പി സ്വാഗതം ആശംസിച്ചു. സൂപ്രണ്ട് ഷാനവാസ്, അസിസ്റ്റന്റ് എഞ്ചിനീയർ പ്രഭാവതി, സ്കൂൾ പ്രധാനാധ്യാപകൻ ഷിബിലി ഉസ്മാൻ, പി.ടി.എ പ്രസിഡന്റ് മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.

ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ സിറാജുദ്ദീൻ പദ്ധതിയുടെ പ്രാധാന്യവും പ്രവർത്തന രീതിയും വിശദീകരിച്ചു. എസ്.ഇ.യു.എഫ് (SEUF) ഉദ്യോഗസ്ഥർ, അധ്യാപകർ, മറ്റ് പി.ടി.എ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments