ad

Ticker

6/recent/ticker-posts

തലവടി ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി


എടത്വ: ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ ഇടവകയുടെ 174-മത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ലിജു പി. ചെറിയാന്‍ കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു. 
പെരുന്നാളിന് മുന്നോടിയായി സകല മരിച്ചവരെയും ഓര്‍ത്ത് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. 28, 29, 30 തീയതികളിലായി നടക്കുന്ന ഇടവക കണ്‍വന്‍ഷനുകളില്‍ ഫാ. ഡോ. റെജി മാത്യു, ഡോ. ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജോണ്‍ റ്റി. വര്‍ഗീസ് കുളകട എന്നിവര്‍ പ്രസംഗിക്കും. മെയ് ഒന്നിന് 5.30 ന് പള്ളിയില്‍ സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് പള്ളിയില്‍ നിന്നും റാസ ആരംഭിച്ച് വെട്ടുതോട് പാലം വഴി കറുകയില്‍ കുരുശടിയില്‍ എത്തി ധൂപപ്രാര്‍ത്ഥന , പ്രസംഗം പിന്നീട് റാസ എടത്വ വഴി തിരികെ പള്ളിയില്‍ പ്രവേശിക്കും. മെയ് 2 ന് രാവിലെ 7.15 ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലിത്താ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ്  മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിയ്ക്ക് ചുറ്റി പ്രദക്ഷിണം, ആശീര്‍വാദം, വെച്ചൂട്ട് എന്നിവയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ അവസാനിക്കുമെന്ന് ട്രസ്റ്റി ഷാജി അലക്‌സ് ആറ്റുമാലില്‍ കുറുവേലില്‍, സെക്രട്ടറി  വര്‍ഗീസ് കോലത്തുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

✒️🟣ഡോ.ജോൺസൺ വാലയിൽ ഇടിക്കുള 
Uploaded Image



Post a Comment

0 Comments