മാറഞ്ചേരി: പഠനത്തിലും പാഠ്യേതര മേഖലകളിലും മികവ് തെളിയിച്ച മാറഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ പ്രതിഭകളെ സി.പി.ഐ താമലശ്ശേരി ബ്രാഞ്ച് അനുമോദിച്ചു. ‘നക്ഷത്രത്തിളക്കം’ എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന പരിപാടി രാജ്യസഭാംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം എൻ.കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ എം. വിജയൻ, മുഹമ്മദ് സലിം, സമീറ എളയേടത്ത്, വി. വേണുഗോപാൽ, സുഹറ ഉസ്മാൻ, സുനിൽകുമാർ എം. എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ലത്തീഫ് കളക്കര മോട്ടിവേഷൻ ക്ലാസെടുത്തു. പത്താം വാർഡിന്റെ വികസന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ചടങ്ങിൽ പി.പി. സുനീർ എം.പിക്ക് കൈമാറി.

0 Comments