ad

Ticker

6/recent/ticker-posts

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്‌തു.


 കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്‌ച വൈകിട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്റെ പരാതിയിലാണ് അറസ്‌റ്റ്‌. പാസ്പോർട്ട്‌ വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.


വിജിലൻസ് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ട്‌ ശരത്തിന് നൽകുകയും തുടർന്ന് എഎസ്ഐക്ക് കൈമാറുമ്പോൾ പിടികൂടുകയുമായിരുന്നു. വേഷം മാറിയെത്തിയാണ്‌ വിജിലൻസ്‌ സംഘം രമേശനെ പിടികൂടിയത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്, സിഐമാരായ ഷാജി പട്ടേരി, പി സുനിൽകുമാർ, എസ്‌ഐമാരായ കെ പി പങ്കജാക്ഷൻ, കെ ജഗദീഷ്, എഎസ്ഐ എൻ വി രമേശൻ, പി പി നികേഷ്, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ഇ കെ രാജു, ഇ വി ജയശ്രീ, സുഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments