പതിന്നാലുകാരിയെ സ്നേഹം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു പോയ പ്രതി പിടിയില്‍. ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെ(32)യാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.പ്രതി പെണ്‍കുട്ടിയുമായി സാമൂഹികമാധ്യമം വഴിയാണ് അടുപ്പം സ്ഥാപിച്ചത്. പ്രതിയുടെ പേരില്‍ ചിതറ, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുള്‍ നിലവിലുണ്ട്.ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments