കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ കെട്ടിടം പുനർ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
കൂടുതൽ സൗകര്യങ്ങളോട് കൂടി പുനർ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് ഒരു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
2019 ൽ അനുമതി ലഭിച്ച ഈ പ്രവൃത്തി സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരിന്നു. എം.പി യുടെ നിരന്തര ഇടപെടൽ മൂലമാണ് നടപടികൾ ത്വരിതഗതിയിൽ ആയത്.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം, ട്രെയിനുകളുടെ സ്റ്റോപ്പ് ബന്ധപ്പെട്ട കാര്യങ്ങൾ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുടെയും, റെയിൽവേ ജനറൽ മാനേജരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ കൂടുതൽ ഷെൽട്ടറുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. നിലവിൽ എട്ടു പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും അനുമതി ലഭിച്ച ഷെൽട്ടറുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇതിനായി റെയിൽവേ അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
0 Comments