കൊറോണ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച കാലഘട്ടത്തിൽ, പുതിയ ബിസിനസ് ആശയവുമായി യൂട്യൂബ് ചാനൽ തുടങ്ങുകയും, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പതിനാല് ജില്ലകളിലും എല്ലാ ഭാഗത്തേക്കും ചാനൽ വഴി തങ്ങളുടെ സ്ഥാപനത്തിന്റെ പേരും, ബിസിനസ്സും വ്യാപിപ്പിക്കുകയും ചെയ്ത് പ്രതിസന്ധിഘട്ടത്തിലും ബിസിനസിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഉറച്ച കാൽവയ്പ്പുകളോടെ മുന്നേറിയ പ്രതിഭയാണ്.കെ .പി മുസ്തഫ. കൊറോണ മഹാമാരിയെ തുടർന്ന് തകിടം മറിഞ്ഞ് ബിസിനസ് മേഖല കൂപ്പു കുത്തിയപ്പോഴും കേരളത്തിൽ പുതിയ 6 ഷോറൂമുകൾ ( PMNA Silvan, Manjery Tiles, Manjery Light , Tirur Light, Kochi Light, Silvano Interior Factory ) തുടങ്ങി, 'ഭയപ്പെടേണ്ടാ. കരുതൽ മതി!!' എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ മുന്നിൽ നിന്ന് ധൈര്യം കാണിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് Bookn Paper Musthu എന്ന Silvan Musthu. ഈ തകർച്ചയുടെ കാലഘട്ടത്തിലും തങ്ങളുടെ ബിസിനസിനെ മുന്നോട്ടു നയിക്കാൻ സാധിക്കുമെന്ന് പ്രവർത്തിയിലൂടെ കാണിച്ച്, പകച്ചു നിന്ന ബിസിനസുകാർക്ക് മാതൃകയായി മാറിയ മുസ്തഫ, മന്ത്രി അഡ്വ: രാജനിൽ നിന്നും "യൂട്യൂബ് ഇൻഫ്ളുവൻസർ" അവാർഡ് ഏറ്റുവാങ്ങി.
0 Comments