പോക്സോ കേസിൽ പ്രതിയായ സി.പി.എം മുൻ കൗൺസിലറായിരുന്ന കെ.വി ശശികുമാറിനെ അറസ്റ്റ് ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിലേക്ക് കാർ ഇടിച്ചു കയറി 2 പേർക്ക് പരിക്കേറ്റു.
മാർച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ മുഹ്സിൻ,ഖാദർ മച്ചിങ്ങൽ, അജ്മൽ മൊറയൂർ,പി.ടി റിയാസലി, അർഷദ് സി.ടി, ദിനിൽ, റാഫി, റാഷിദ് പൂക്കോട്ടൂർ, ജിജി മോഹൻ, സമീർ മുണ്ടുപറമ്പ്, ഷാഹിദ്,ശിഹാബ് മേൽമുറി എന്നിവർ നേതൃത്വം നൽകി.
0 Comments