ad

Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ചു വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി.

 


കൊല്ലം: വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ചു വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സഹദുള്ളാ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവത്തിൽ മേലില സ്വദേശിനിയായ വീട്ടമ്മ തുളസിയെ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടുമുറ്റത്തു നിന്നും പത്തടിപൊക്കമുള്ള അറുപത്തിഒന്ന് ശിഖരങ്ങളോട് കൂടിയ പൂർണ്ണ വളർച്ച എത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. തുളസിയുടെ വീട് കേന്ദ്രീകരിച്ചു കഞ്ചാവ് ഉപയോഗം നടക്കുന്നതയുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൂർണ്ണ വളർച്ച എത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ തുളസിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments