ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമായ മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ (52) ആണ് മരിച്ചത്. പത്ത് വർഷമായി റിയാദിൽ പ്രവാസിയാണ്. പിതാവ്: പീറ്റർ. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കൾ: അഖിൽ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സാദിഖ് വടപുറം, ദക്വാൻ വയനാട് എന്നിവർ രംഗത്തുണ്ട്.
0 Comments