അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അനര്‍ഹരില്‍ നിന്നും മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെടുക്കുന്ന പ്രവര്‍ത്തികള്‍ ആറ് മാസത്തിനകം തന്നെ പൂര്‍ത്തിയാക്കും. പിഴ സഹിതമായിരിക്കും കാര്‍ഡുകള്‍ തിരിച്ചെടുക്കുക. തിരിച്ചെടുത്ത കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പി.ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവര്‍ സംസാരിച്ചു.
0 Comments