ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ.രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. സിപിഎം യൂണിയനായ ഇന്ത്യൻ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇന്നലെ ദേവിയെ പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് കാണാതായതെന്ന് അഭിഭാഷകർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments