ad

Ticker

6/recent/ticker-posts

മധു വധക്കേസ്: നിര്‍ണായക സാക്ഷിമൊഴി പുറത്ത്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ നിരന്തര കൂറുമാറലുകള്‍ക്കൊടുവില്‍ നിര്‍ണായകമായി സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷിയായ സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന നിർണായക മൊഴി കോടതിക്ക് നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായിരുന്ന സുരേഷിന്റെ സാക്ഷി വിസ്താരം കോടതിക്ക് മുന്നില്‍ ഇന്നാണ് ഹാജരായത്. പാക്കുളം സ്വദേശി ഹുസൈൻ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണത് കണ്ടുവെന്നും സുരേഷ് കോടതിയില്‍ മൊഴി നല്‍കി. സാക്ഷി ഹുസൈനെ തിരിച്ചറിയുകയും ചെയ്തു. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് ശേഷമാണ് പ്രോസിക്യൂഷന് ഈ അനുകൂല മൊഴി ലഭിക്കുന്നത്.

Post a Comment

0 Comments