ad

Ticker

6/recent/ticker-posts

യു.പിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങിമരിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. 15ഉം 17ഉം വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. അയൽ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേർ ദളിത് പെൺകുട്ടികളായ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. പരാതിയിൽ പൊലീസ് കേസെടുത്ത് ആറ് പേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments