എടക്കര: ചെട്ടിയാരങ്ങാടിയിൽ നിരാലംബയും രോഗബാധിതയുമായ സഹോദരിക്ക് വേണ്ടി പാറമ്മൽ കുടുംബ കൂട്ടായ്മ നിർമ്മിച്ച "സ്നേഹ ഭവനം" താക്കോൽദാനം ചെയ്തു. നിലമ്പൂർ പൗരപ്രമുഖനും കാരണവരുമായിരുന്ന പരേതനായ നാലകത്ത് വീരാൻ ഹാജിയുടെ മരുമകൾ പാറമ്മൽ അമ്പാടി കുഞ്ഞി പത്തുമ്മയാണ് വീടിന്റെ താക്കോൽ കൈമാറിയത്.
യൂസഫ് ഫൈസി നന്മനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞിപ്പ കീഴാറ്റൂർ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ പാറമ്മൽ അമ്പാടി കുഞ്ഞിമോൻ ഹാജി അധ്യക്ഷത വഹിച്ചു. വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹമീദ് പാറമ്മൽ മുഖ്യ പ്രഭാഷണം നടത്തി.
പി.കെ.എം. ഹുസൈൻ ഹാജി, ഹസ്സൻകുട്ടി ഹാജി മുന്നിയൂർ, മുസ്തഫ മാസ്റ്റർ മലോറം, കോട്ടക്കൽ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുലൈമാൻ, ഹമീദ് കാവുംപുറം, കരിപ്പൂർ അമ്പാടി ബാവാക്ക, വലമ്പൂർ നാണിക്ക, പറമ്പൂർ കരീം, ഹുസൈൻ, കണ്ണ്യാല സക്കരിയ, ഉമ്മർ, ഇസ്ഹാക്ക്, റഷീദ്, മൂസ, ഇബ്രാഹിം, ഉമ്മർ കീഴാറ്റൂർ, ഗഫൂർ, അസീസ് ചെട്ടിയാരങ്ങാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണ്യാല കാദർ മാസ്റ്ററും കീഴാറ്റൂർ ഹംസയും ആശംസകൾ നേർന്നു. സ്നേഹ ഭവനത്തിന്റെ നിർമാണം ഏറ്റെടുത്ത അബ്ദുൽ മനാഫിനെ ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.
ഓരോ വർഷവും ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി പാറമ്മൽ കുടുംബ കൂട്ടായ്മ വിജയകരമായി തുടരുകയാണ്. കൂടാതെ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായവും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവും നൽകുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാണ്.
ഈ വർഷം മഞ്ചേരി മെഡിക്കൽ കോളേജിൽ "അമ്മത്തൊട്ടിൽ" പുനർനിർമ്മിച്ചും ശ്രദ്ധേയമായ സേവനം നിർവഹിച്ച കൂട്ടായ്മ, ഇത്തരത്തിലുള്ള അനേകം സേവന പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിച്ചു വരികയാണ്.
സ്നേഹവും സഹാനുഭൂതിയും ഒരുമിച്ച് ചേർന്നാൽ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാമെന്നതിന് ഉദാഹരണമാണ് പാറമ്മൽ കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ. മറ്റു കുടുംബ കൂട്ടായ്മകൾക്കും ഇത് മാതൃകയായിത്തീരുകയാണ്.

0 Comments