വളാഞ്ചേരി: പൂവ്വൻചിന കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടോളം തുടർച്ചയായി നടത്തിവരുന്ന റംസാൻ റിലീഫ് പരിപാടി ഈ വർഷവും ശ്രദ്ധേയമായി സംഘടിപ്പിച്ചു. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ഭക്ഷ്യകിറ്റ് വിതരണം നടത്തിയത് പരിപാടിയുടെ പ്രധാന ആകർഷണമായി.
പൂവ്വൻചിന പ്രദേശത്ത് നിന്നും സമസ്ത വിദ്യാഭ്യസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ നഷ. ഒ.പി.യെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, 23-ാം വാർഡിൽ നിന്ന് ADS അംഗമായി തെരഞ്ഞെടുത്ത കെ.ടി. ഉമ്മു സൽമക്കും സ്വീകരണം നൽകി.
INTUC കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അബ്ദു തെക്കര കത്ത് അധ്യക്ഷത വഹിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണ ഉദ്ഘാടനം അബ്ദു തെക്കര കത്ത് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജംഷീറ സജീവ്, കൽപകഞ്ചേരി പഞ്ചായത്ത് അംഗം ആയിശുമ്മു പറക്കുണ്ടിൽ, മുൻ മെമ്പർ സാജിത തെക്കര കത്ത്, കെ.പി.എസ്.ടി.എ നേതാവ് ധനേഷ് മാസ്റ്റർ, കെ. റായിൻ, മുജീബ് കള്ളിയത്ത്, കെ.സി. മെയ്തീൻകുട്ടി, ജമീല സി.പി., സഫീർ സി.കെ., അബ്ദുറഹിമാൻ സി.പി., റായിൻകുട്ടി കെ.കെ., അമീർ ടി.പി. എന്നിവർ പ്രസംഗിച്ചു.
പത്ത് വർഷത്തിലേറെയായി കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളെ ചേർത്ത് പിടിച്ച് സഹായിക്കുന്ന ഈ റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് അബ്ദു തെക്കര കത്ത്, അബ്ദുറഹിമാൻ സി.പി., റായിൻകുട്ടി കെ.കെ., സഫീർ സി.കെ. എന്നിവർ നേതൃത്വം നൽകുന്നതായി സംഘാടകർ അറിയിച്ചു.

0 Comments